എടക്കര: രൂക്ഷമായ കാട്ടാനശല്യത്തില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നിവേദനം. ചുങ്കത്തറ കുന്നത്ത് വാര്‍ഡിലെ ആക്ഷന്‍ കമ്മിറ്റിയാണ് ജനങ്ങളില്‍നിന്ന് ഒപ്പുശേഖരണം നടത്തി നിവേദനം നല്‍കിയത്. അമ്പതിലേറെ വര്‍ഷങ്ങളായി ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് അടുത്തിടെയാണ് കാട്ടാനശല്യം രൂക്ഷമായത്. പകല്‍ വള്ളുവശ്ശേരി വനത്തില്‍നിന്ന് കൂട്ടമായെത്തുന്ന കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ ഭീതി പരത്തുകയാണ്. കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നതിനാല്‍ ജനം
ഭീതിയിലാണ്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനും തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിലെ വള്ളുവശ്ശേരി, പൂച്ചക്കുത്ത്, എടമല, എടമലക്കുന്ന്, മുണ്ടപ്പാടം കോളനി, അമ്പലക്കുന്ന്, മുപ്പാലിപ്പൊട്ടി, പള്ളിക്കുത്ത് പ്രദേശങ്ങളിലും കാട്ടാനശല്യം മൂലം ജനം പൊറുതിമുട്ടുകയാണ്. നിവേദനം കുന്നത്ത് വാര്‍ഡ് അംഗം നിഷിദ മുഹമ്മദലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീനക്ക് കൈമാറി. വൈസ് പ്രസിഡന്റ് നുസൈബ സുധീര്‍, അംഗങ്ങളായ എം.ആര്. ജയചന്ദ്രന്, ബിന്ദു സത്യന്, വി.പി. പുരുഷോത്തമന്, വത്സമ്മ സെബാസ്റ്റ്യന്‍, ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ അലവി, ടോമി, പോള്‍ ആശ്രം, ഉണ്ണിമാന്‍ എന്നിവര്‍ സംബന്ധിച്ചു. എം.എൽ.എ, കലക്ടർ, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ എന്നിവർക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.