എടക്കര: കനത്ത മഴയെ തുടര്‍ന്ന് ചുങ്കത്തറ ടൗണില്‍ വെള്ളക്കെട്ട്. അന്തര്‍സംസ്ഥാനപാതയായ കെ.എന്‍.ജി റോഡ്, ബൈപാസ് റോഡ് എന്നിവയെല്ലാം വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രദേശത്ത് മഴ ആരംഭിച്ചത്. പതിയെ തുടങ്ങിയ മഴ പിന്നീട് ശക്തിപ്രാപിക്കുകയായിരുന്നു.
മുക്കാല്‍ മണിക്കൂറോളം പെയ്ത മഴയില്‍ കുന്നിന് ചെരിവുകളില്‍നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം റോഡുകളില്‍ പരന്നൊഴുകിയതാണ് വെള്ളക്കെട്ടിന് കാരണമായത്. കുറച്ചുകൂടി മഴ തുടര്‍ന്നാല്‍ റോഡിലെ കടകളിലേക്ക് കയറുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികള്‍. ഓടകളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ യഥാസമയം നീക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.