എടക്കര: എടക്കരയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. ടൗണിലെ താജ് ബേക്കറി ആന്‍ഡ് റസ്റ്റാറൻറിലാണ് ഞായറാഴ്ച പുലര്‍ച്ച മൂേന്നാടെ തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചര്‍, ബേക്കറി ഉല്പന്നങ്ങള്, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു.
കീലത്ത് നൗഫലിെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിവരമറിഞ്ഞ് നിലമ്പൂരില്‍നിന്ന് എത്തിയ അഗ്നിരക്ഷ സേനയുടെ അവസരോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി.
അഗ്നിരക്ഷ സേന അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ ഒ.കെ. അശോകെൻറ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ. യൂസഫലി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ഇ.എം. ഷിേൻറാ, എ.എസ്. പ്രദീപ്, ടി.കെ. നിഷാന്ത്, എ. ശ്രീരാജ്, പി. ഇല്യാസ്, എ.കെ. ബിബുല്‍ എടക്കര പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.