എടക്കര: ഇസ്ലാമിനെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും വിമര്‍ശനങ്ങളും ഇല്ലാതാക്കാനും പരസ്പരം മനസ്സിലാക്കാനും ആശയ സംവാദങ്ങള്‍ക്ക് സാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്. 'ഇസ്ലാം ആശയ സംവാദങ്ങളുടെ സൗഹൃദ നാളുകള്‍' എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചുങ്കത്തറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംവാദ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി. ഉസ്മാന് അധ്യക്ഷത വഹിച്ചു. ചോദ്യങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജില്ല വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാന് എന്നിവര്‍ മറുപടി നല്കി. സി. സെയ്തലവി മൗലവി, വി.പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
കാളികാവ്: സൗഹൃദ സന്ദേശവുമായി അശയസംവാദം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കരുവാരകുണ്ട് ഏരിയയുടെ ആഭിമുഖ്യത്തിലാണ് വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്നവരെ പങ്കെടുപ്പിച്ച് കാളികാവിൽ ആശയസംവാദം നടത്തിയത്. കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് ഗോപി തളിക്കുഴി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് വി.പി. ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യ പ്രഭാഷണം നടത്തി.
ആഗോള തലം മുതൽ കൊച്ചു കേരളത്തിൽ വരെ സ്ഥലകാല ഭേദങ്ങൾക്കതീതമായി ഇസ്ലാം വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് വിവിധ മതവിഭാഗങ്ങളെ ഒന്നിച്ചിരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. റഷ ഫെബിൻ പ്രാർഥന നിർവഹിച്ചു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയായി സക്കീർ ഹുസൈൻ തുവ്വൂർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം എൻ.കെ. അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു. സാഹിത്യകാരൻ ജി.സി. കാരക്കൽ, വി. അപ്പുണ്ണി നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി. സൈനുദ്ദീൻ സ്വാഗതവും കെ. ഹാഫിസ് മുഹമ്മദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. ഡോ. അബ്ദുൽ ലത്തീഫ് പടിയത്ത്, വി.ടി. മുഹമ്മദ് കോയ, എം. അബ്ദുല്ല, പി. ശിഹാബ്, സി. ഫസലുദ്ദീൻ, പി.പി. യൂസുഫ്, അബ്ദുൽ റഷീദ് കറുത്തേനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.