എടക്കര: പോത്തുകല്‍ വെള്ളിമുറ്റം കൊടീരി ബാവക്കുത്ത് ഹൈദ്രു (72) വധക്കേസിൽ വഴിത്തിരിവാകുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന എടക്കര മണക്കാട് സ്വദേശിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന പഴയ മേശവലിപ്പിനുള്ളില്‍നിന്ന് രക്തക്കറ കണ്ടെത്തി. രാസപരിശോധനയില്‍ മേശവലിപ്പില്‍ കണ്ട രക്തക്കറ പുരുഷേൻറതാണെന്ന് വ്യക്തമായിട്ടുണ്ട്. ഹൈദ്രുവില്‍നിന്ന് മോഷ്ടിച്ച തുക മേശവലിപ്പില്‍ സൂക്ഷിച്ചുെവച്ചപ്പോള് അതില്‍നിന്ന് ചോര്‍ന്നതാണോ ഈ രക്തക്കറയെന്ന് പരിശോധിച്ചുവരുകയാണ്.
ഹൈദ്രുവിെൻറ പഴ്സില്‍ 5000 രൂപയോളം ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴികളിലുണ്ട്. എന്നാല്‍, ഇന്‍ക്വസ്റ്റ് സമയത്ത് രണ്ടരരൂപ മാത്രമാണ് മൃതദേഹത്തില്‍നിന്ന് ലഭിച്ചത്.
2005 ജൂലൈ 18നാണ് കൊടീരി വനത്തില്‍ കാലിമേയ്ക്കാന്‍ പോയ ഹൈദ്രുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പിെൻറ താല്‍ക്കാലിക ഷെഡില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കല്ലുകൊണ്ട് തലക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടത്തൊനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരമാരംഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.