എ​ട​ക്ക​ര​യി​ല്‍ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഒ.​ടി. ജ​യിം​സും പ്ര​തി​പ​ക്ഷ അം​ഗം പി. ​മോ​ഹ​ന​നും മൈ​ക്കി​നു​വേ​ണ്ടി ന​ട​ത്തി​യ പി​ടി​വ​ലി

ലൈഫ് ഭവന ഗുണഭോക്തൃ സംഗമം: മൈക്കിനായി ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പിടിവലി

എ​ട​ക്ക​ര: പ്ര​തി​പ​ക്ഷ​ത്തെ അ​റി​യി​ക്കാ​തെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​മി​ല്ലാ​തെ​യും ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ സം​ഗ​മം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച്, എ​ട​ക്ക​ര​യി​ല്‍ ന​ട​ന്ന സം​ഗ​മം സി.​പി.​എം അം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ച്ചു. വേ​ദി​യി​ല്‍ മൈ​ക്കി​നു​വേ​ണ്ടി പ്ര​സി​ഡ​ന്റും സി.​പി.​എം അം​ഗ​വും ത​മ്മി​ല്‍ ന​ട​ന്ന പി​ടി​വ​ലി​യെ തു​ട​ര്‍ന്ന് അ​ല്‍പ​നേ​രം യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടു. ലൈ​ഫ് ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ത്തി​ന്റെ പ്ര​ചാ​ര​ണ ബോ​ര്‍ഡു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി, എം.​എ​ല്‍.​എ എ​ന്നി​വ​രു​ടെ പേ​രും ചി​ത്ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​റോ​ണ റോ​യി​യെ ക്ഷ​ണി​ച്ചി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം വേ​ണ​മെ​ന്ന് സി.​പി.​എം അം​ഗം പി. ​മോ​ഹ​ന​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സൗ​ജ​ന്യ ഭൂ​മി, 50 ഭൂ​ര​ഹി​ത​ര്‍ക്കു​ള്ള ഭൂ​മി​യു​ടെ രേ​ഖ കൈ​മാ​റ്റ​വും 164 ലൈ​ഫ് ഭ​വ​ന​ങ്ങ​ള്‍ക്ക് നി​ര്‍മാ​ണ പെ​ര്‍മി​റ്റും വി​ത​ര​ണം ചെ​യ്ത​ശേ​ഷം അ​വ​സ​രം ന​ല്‍കാ​മെ​ന്ന് യോ​ഗാ​ധ്യ​ക്ഷ​നാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഒ.​ടി. ജ​യിം​സ് അ​റി​യി​ച്ചെ​ങ്കി​ലും മൈ​ക്കി​ന് വേ​ണ്ടി പ്ര​സി​ഡ​ന്റ് ഒ.​ടി. ജ​യിം​സും പി. ​മോ​ഹ​ന​നും ത​മ്മി​ല്‍ പി​ടി​വ​ലി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ മോ​ഹ​ന​ന് സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍കി. തു​ട​ര്‍ന്ന് പ്ര​തി​ഷേ​ധം അ​റി​യി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ സം​ഗ​മം ബ​ഹി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​പു​ഷ്പ​വ​ല്ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ആ​യി​ശ​ക്കു​ട്ടി, സ്ഥി​രം​സ​മി​തി അ​ധ‍്യ​ക്ഷ​രാ​യ ഫ​സി​ന്‍ മു​ജീ​ബ്, സി​ന്ധു പ്ര​കാ​ശ്, ക​ബീ​ര്‍ പ​നോ​ളി, അം​ഗ​ങ്ങ​ളാ​യ എം.​കെ. ധ​ന​ഞ്ജ​യ​ന്‍, എം. ​സു​ലൈ​ഖ, വി​വി​ധ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു തോ​പ്പി​ല്‍, നാ​സ​ര്‍ കാ​ങ്ക​ട, സ​ത്താ​ര്‍ മാ​ഞ്ചേ​രി, ടി.​കെ. മു​ജീ​ബ്, കെ. ​വി​ന​യ​രാ​ജ്, സി. ​അ​ബ്ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Life Housing Beneficiaries Meet: Ruling and Opposition Members fight for mic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.