എടക്കര: മാവോവാദി ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളില്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കേരള-തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന വഴിക്കടവ് പൊലീസ് സ്േറ്റഷന് പരിധിയിലെ ബൂത്തുകളിലാണ് റേഞ്ച് ഐ.ജി എസ്. സുരേന്ദ്രന്, ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലത, വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍ എന്നിവരടങ്ങുന്ന സംഘം സന്ദര്‍ശിച്ചത്.
മലപ്പുറം ജില്ലയിൽ മാവോവാദി സാന്നിധ്യമുള്ള 87 ബൂത്തുകളാണ് പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. എടക്കര, പോത്തുകല്‍, വഴിക്കടവ്, കരുവാരകുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, അരീക്കോട്, നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധികളിലെ വനാതിര്‍ത്തിയോട് ചേര്ന്നുള്ളവയാണിത്.
പ്രശ്നബാധിത ബൂത്തുകൾ നേരിട്ട് വിലയിരുത്താനും സുരക്ഷയൊരുക്കാനുമാണ് സന്ദര്‍ശനമെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രന് പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വൈകീട്ട് തണ്ണിക്കടവ് എ.യു.പി സ്കൂള്‍, നാരോക്കാവ് ഹയർ സെക്കന്‍ഡറി സ്കൂള്‍, മരുത ഗവ. ഹൈസ്കൂള്‍, കാഞ്ഞിരത്തിങ്ങല്‍ മദ്റസ, വഴിക്കടവ്, ആനമറി, പൂവത്തിപ്പൊയില്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലും സന്ദര്‍ശനം നടത്തി. ജില്ലയിലെ മറ്റ് പ്രശ്നബാധിത ബൂത്തുകളിലും സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.