തെരഞ്ഞെടുപ്പ് പാട്ടിൻ തിരക്കിൽ മിന്‍ഹാജ്

എടക്കര: ഇമ്പമുള്ള ശബ്​ദംകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളിലൂടെ ശ്രദ്ധേയനാകുകയാണ് ചുങ്കത്തറ സ്വദേശിയായ കൊച്ചുമിടുക്കന്‍. ചുങ്കത്തറ കുറ്റിമുണ്ട അസ്സന്‍കാനകത്ത് അബ്​ദുസ്സലാം - ഫസീല ദമ്പതികളുടെ മകന്‍ മിന്‍ഹാജാണ് പ്രചാരണ ഗാനാലാപനം കൊണ്ട് താരമായത്.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ക്കായി ഇതിനോടകം നിരവധി പ്രചാരണഗാനങ്ങളാണ് 10 വയസ്സുകാരന്‍ പാടിത്തീര്‍ത്തത്. പാടിയ പാട്ടുകളിലധികവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വളാഞ്ചേരി സ്വദേശിയായ എം.ടി. കല്ലിങ്ങല്‍, ശരീഫ് എളമ്പിലാക്കോട് എന്നിവര്‍ രചിച്ച വരികള്‍ക്കാണ് മിന്‍ഹാജ് ഈണമിട്ടത്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാര്‍ഥിയാണ്. സ്കൂള്‍ കലോത്സവങ്ങളിലും മറ്റും പങ്കെടുത്തിട്ടുള്ള മിന്‍ഹാജ് സംസ്ഥാനതലങ്ങളില്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് സ്വന്തമാക്കിയത്.

തെരഞ്ഞെടുപ്പായതോടെ വിവിധ സ്ഥലങ്ങളിലെ റെക്കോഡിങ് സ്​റ്റുഡിയോയിലേക്ക് മാറിമാറി പോയിക്കൊണ്ടിരിക്കുന്ന തിരക്കാണ് ഈ മിടുക്കൻ. പെയിൻറിങ് തൊഴിലാളിയായ പിതാവ് സലാമും മികച്ച ഗായകനാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.