എടക്കര: ഉടമയും കുടുംബവും മുങ്ങിയതിെന തുടര്‍ന്ന് പട്ടിണിയിലായ പക്ഷിമൃഗാദികള്‍ക്ക് കാരുണ്യഹസ്തവുമായി എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ്. പെരിന്തല്‍മണ്ണ താഴേക്കോട് പഞ്ചായത്ത് എട്ടാം വാര്‍ഡിൽ താമസിക്കുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് വളര്‍ത്തുജീവികളെ ഉപേക്ഷിച്ച് മുങ്ങിയത്. ഇയാൾ നിരവധി കേസുകളിൽപെട്ടയാളാണ്. നാല് ഭാര്യമാരുള്ള ഇയാള്‍ മൂന്നാം ഭാര്യയുടെ കാര്‍, പണം, സമ്പാദ്യങ്ങള്‍ എന്നിവയുമായി മറ്റൊരു ഭാര്യയോടൊത്താണ് മുങ്ങിയത്.
പെണ്‍കുതിരയും കുഞ്ഞും, മൂന്ന് നായ്ക്കള്‍, കാടപക്ഷികള്‍, ലൗ ബേര്‍ഡ്സ്, കാളക്കുട്ടി എന്നിവയാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവ അഞ്ചുദിവസമായി പട്ടിണിയിലായിരുന്നു. വിവരമറിഞ്ഞ് അബ്ദുല്‍ മജീദ്, ബിബിന്പോള് എന്നിവരുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗങ്ങള്‍ താഴേക്കോട്ടത്തെി വിശന്ന് വലഞ്ഞ ജീവികൾക്ക് ഭക്ഷണവും വെള്ളവും നല്കി.
തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസിെൻറ അനുമതിയോടെ പക്ഷി മൃഗാദികളെ എടക്കരയിലെ മൃഗസ്നേഹിയായ ആനന്ദിെൻറ വീട്ടിലത്തെിച്ചു. താഴേക്കോട് പഞ്ചായത്ത് പ്രസിഡൻറും മറ്റ് ജനപ്രതിനിധികളും ചീഫ് വെറ്ററിനറി സര്ജന് അബ്ദുല്‍ അസീസിെൻറ നിര്‍ദേശ പ്രകാരം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും പൊതുപ്രവര്‍ത്തകയും ഹ്യൂമണ്‍ സൊസൈറ്റി ഇൻററര്നാഷനൽ പ്രവര്‍ത്തകയുമായ സാലി കണ്ണനും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.