'അ​നാ​വ​ശ്യ​മാ​യി കേ​സ് എ​ടു​ത്താ​ല്‍ വി​വ​ര​മ​റി​യു​മെ​ന്ന്' പറഞ്ഞയാ​ളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു

എ​ട​ക്ക​ര: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍ശ​നം ന​ട​ത്തു​ക​യും കു​റ്റം ചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്​തെന്ന കേ​സി​ൽ യു​വാ​വ് പി​ടി​യി​ല്‍. പോ​ത്തു​ക​ൽ കോ​ടാ​ലി​പൊ​യി​ൽ മു​ണ്ട​മ്പ്ര അ​ബ്​​ദു​റ​ഹ്​​മാ​നെ​യാ​ണ് (36) പോ​ത്തു​ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മാ​സ​ങ്ങ​ള്‍ക്കു മു​മ്പ് ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. അ​നാ​വ​ശ്യ​മാ​യി കേ​സ് എ​ടു​ത്താ​ല്‍ വി​വ​ര​മ​റി​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് ഇ​യാ​ള്‍ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രു​ന്നു.

കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ടി​യ​പ്പം ക​മ്പ​നി ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് കോ​ടാ​ലി​പൊ​യി​ലി​ലെ വീ​ട്ടി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ത്തു​ക​ൽ എ​സ്.​ഐ കെ. ​അ​ബ്ബാ​സി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ബ്​​ദു​ൽ സ​ലിം, സു​രേ​ഷ് ബാ​ബു, സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​ദാ​സ്, സ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - police arrested youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.