എടക്കര: വഴിയില്‍നിന്ന് വീണുകിട്ടിയ മൂന്ന് ലക്ഷത്തിലധികം രൂപ പൊലീസിലേൽപ്പിച്ച് ഒമ്പത് വയസ്സുകാരിയുടെ സത്യസന്ധതക്ക് പൊന്നിന് തിളക്കം. ചുങ്കത്തറ കൊന്നമണ്ണയിലെ മനയില്‍ അഷ്റഫിെൻറ മകള്‍ തസ്കിനാണ് മാതൃകയായത്.
കൊന്നമണ്ണ റോഡില്‍ വെച്ചാണ് തസ്കിന് പണമടങ്ങുന്ന ബാഗ് കിട്ടിയത്. ഇത് പിന്നീട് സമീപത്തെ കടയില്‍ ഏൽപ്പിച്ചു. വീട്ടിലെത്തിയ തസ്കിന് ബാഗ് വീണുകിട്ടിയ വിവരം അറിയിച്ചു. ഇതിനിടെ ഇതുവഴിയെത്തിയ പൊലീസ് വാഹനത്തിനടുത്തെത്തി തസ്കിനും പിതാവും പണമടങ്ങിയ ബാഗ് കിട്ടിയതും കടയില്‍ ഏൽപ്പിച്ച കാര്യവും അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാഗിെൻറ ഉടമ കരുളായി മൈലംപാറ പനോളി അഷ്റഫാണെന്ന് കണ്ടെത്തി. ഭാര്യയുടെ സ്വര്‍ണം കരുളായിയിലെ കടയില്‍ വില്പന നടത്തി കിട്ടിയ 3,08,200 രൂപയടങ്ങുന്ന പണം ബാഗില്‍ പൊതിഞ്ഞ് ബൈക്കിെൻറ ടാങ്ക് കവറില്‍ വെച്ചിരുന്നു. ടാങ്ക് കവറിനുള്ളില്‍ നിന്നും ബാഗ് വീണുപോയത് ഇയാള്‍ അറിഞ്ഞിരുന്നില്ല.
ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് പണം ഏൽപ്പിക്കുകയായിരുന്നു. എസ്.ഐ ജോസ്, പൊലീസ് ഓഫിസർമാരായ ഗീവര്‍ഗീസ്, റിയാസ്, സുനിത, ഹോംഗാര്‍ഡ് ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് പണം തിരിച്ചേൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.