എടക്കര: കണ്ടെയ്ൻമെൻറ് സോണില്‍ നിയ്രന്തണങ്ങള്‍ ലംഘിച്ച് തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പൊലീസ് നടത്തിയ നീക്കം എടക്കരയില്‍ നേരിയ സംഘർഷത്തിനിടയാക്കി. പഞ്ചായത്തില്‍ എടക്കര ടൗണിെൻറ ഒരുഭാഗം ഉള്‍പ്പെടുന്ന മേനോന്‍പൊട്ടി വാര്‍ഡില്‍ കോവിഡ് വ്യാപനതോത് കൂടിയതിനാല്‍ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചതിനാല്‍ ഇവിടെ പ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
അന്തര്‍ സംസ്ഥാന പാതയായ കെ.എന്‍.ജി റോഡിെൻറ വശങ്ങളില് മേനോന്‍പൊട്ടി, സ്കൂള്‍കുന്ന് വാര്‍ഡുകളിലായാണ് എടക്കര ടൗണ്‍. ഒമ്പതാം വാര്‍ഡില്‍ കണ്ടെയ്ൻമെൻറ് സോണായതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ടൗണിെൻറ മറുഭാഗമായ പത്താം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. രാവിലെ ഒമ്പതാം വാര്‍ഡിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. 11.30ഒാടെ എടക്കര ഇന്‍സ്പെക്ടര്‍ ടി.എഫ്. മഞ്ജിത് ലാലിെൻറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലെത്തത്തി കടകള്‍ അടപ്പിക്കാന്‍ നീക്കം നടത്തിയതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. ഇതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുഭാഗത്തെ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടപ്പിക്കുന്നത് അശാസ്ത്രീയമാണെന്ന് വ്യാപാരികള്‍ വാദിച്ചു.
ഇതോടെ വ്യാപാരികളും പൊലീസും തമ്മില്‍ വാക്കേറ്റമായി. പൊലീസിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചതോടെ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. എബ്രഹാം, പോത്തുകല്‍ ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലെത്തത്തി ഉച്ചക്ക് രേണ്ടാടെ കടകള്‍ അടപ്പിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. ജയിംസ്, വ്യാപാരി സംഘടന പ്രസിഡൻറ് അനില്‍ ലൈലാക്ക് എന്നിവരുമായി പൊലീസ് ചര്‍ച്ച നടത്തി. നിയന്ത്രണങ്ങള്‍ അശാസ്ത്രീയവും പുനഃപരിശോധിക്കേണ്ടതുമാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
കലക്ടറുടെ തീരുമാനമനുസരിച്ചാണ് നിയന്ത്രണങ്ങളെന്നും തീരുമാനങ്ങള്‍ പാലിക്കാന്‍ വ്യാപാരികള്‍ക്ക് ബാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നിര്‍ദേശം ലംഘിച്ച് കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്ത 25 വ്യാപാരികള്‍ക്കെതിരെയും നിയന്ത്രണം ലംഘിച്ച് തുറന്ന 25 സ്ഥാപന ഉടമകള്‍ക്കെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ടൗണില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധം പ്രകടനം നടത്തിയ 150ഓളം വ്യാപാരികള്‍ക്കെതിരെയും കേസെടുത്തതായി ഇന്‍സ്പെക്ടര്‍ ടി.എഫ്. മഞ്ജിത് ലാല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.