എടക്കര: ആരാധനാലയങ്ങള്‍ നിയന്ത്രണ വിധേയമായി തുറക്കാന്‍ അനുവദിക്കണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ക്ലര്‍ജി കമീഷന് ആവശ്യപ്പെട്ടു. ടി.പി.ആര് തോതനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പോലെ കോവിഡ് മാനദണ്ഡം പാലിച്ച് ആരാധനാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിക്കണം. സംസ്ഥാന ചെയര്മാന് ഫാ. ജോസ് കരിക്കം അധ്യക്ഷത വഹിച്ചു.
കെ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഫാ. മാത്യുസ് വാട്ടിയാനിക്കല് ചുങ്കത്തറ (ചെയര്‍.), മേജര്‍ റോയി സാമുവേല്‍ നിലമ്പൂര്‍ (വൈസ് ചെയര്‍.), റവ സിജു ജേക്കബ് ആലുങ്കല്‍ മലപ്പുറം (കണ്.). റവ. സോണി മഞ്ചേരി (ജോ. കണ്.), റവ. ജയദാസ് മിത്രന് തിരൂര്‍ (ട്രഷ.), റവ. ജോണ്‍ ദാസ് മലപ്പുറം, ഫാ. ജോമി ജോര്‍ജ് പെരിന്തല്‍മണ്ണ (മീഡിയ കണ്.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.