എടക്കര: പോത്തുകല്ല് പൂളപ്പാടം ഗവ. എല്‍.പി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറിയിലെ പ്രൊജക്ടര്‍, റിമോട്ട്, ജനല്‍ ഗ്ലാസ് എന്നിവയാണ് കഴിഞ്ഞദിവസം നശിപ്പിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയിലാണ് സംഭവം. പ്രധാനാധ്യാപകന് ഉച്ചക്ക് രണ്ടിന് സ്കൂളില്‍നിന്ന് പോയി വൈകീട്ട് അഞ്ചിന് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആക്രമണത്തിനുശേഷം ചുമരുകളിലും വരാന്തയിലും അശ്ലീല ചിത്രങ്ങള്‍ വരക്കുകയും അശ്ലീലം എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. മേശവലിപ്പിലുണ്ടായിരുന്ന വിവിധ രേഖകള്‍ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു.
പ്രധാനാധ്യാപകന്റെ പരാതിയെത്തുടര്‍ന്ന് പോത്തുകല്ല് എസ്.ഐ പി. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പൊലീസും മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദപരിശോധന നടത്തി. തുടര്‍ന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രതികളുടെ അറസ്റ്റ് ബുധനാഴ്ച ഉണ്ടാകുമെന്ന് പോത്തുകല്‍ പൊലീസ് ഇൻസ്പെക്ടർ വി.എം. ശ്രീകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.