എടക്കര: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കിട്ടുന്ന എല്ലാ ചികിത്സ സൗകര്യങ്ങളും നിലമ്പൂരിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പരമാവധി ശ്രമം നടത്തുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയ ശേഷം എടക്കരയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ ജില്ല ആശുപത്രിയുടെ വികസനത്തിന് നൂറുകോടി അനുവദിച്ചിരുന്നെങ്കിലും സ്ഥല പരിമിതി തടസ്സമായിരുന്നു. സമീപത്തെ രണ്ടേക്കര്‍ വരുന്ന സ്കൂളിെൻറ സ്ഥലം ആശുപത്രിക്ക് കൈമാറി സ്കൂളിെൻറ പ്രവര്‍ത്തനം വീട്ടിക്കുത്തിലേക്ക് മാറ്റാമെന്ന നിര്‍ദേശം അന്നത്തെ നഗരസഭ ഭരണസമിതി തള്ളുകയായിരുന്നെന്നും മറിച്ചായിരുന്നെങ്കില്‍ ആശുപത്രി വികസനം സാധ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് അഞ്ചോടെ പാലുണ്ടയില്നിന്ന് പ്രകടനത്തിെൻറ അകമ്പടിയോടെയാണ് അന്‍വറിനെ എടക്കരയിലേക്ക് സ്വീകരിച്ചാനയിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്, ഏരിയ അംഗങ്ങളായ എം. സുകുമാരന്‍, പി. ഷംസീര്‍, പി. ഷെഹീര്‍, ലോക്കല്‍ സെക്രട്ടരി യു. ഗിരീഷ്കുമാര്‍, സി.പി.ഐ നേതാവ് എം. ഉമ്മര്‍, എം.കെ. ചന്ദ്രന്, അഡ്വ. ഷെറോണ റോയ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.