പുഴയില്‍ കിടന്ന രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി-വിഡിയോ

എടക്കര: ചാലിയാര്‍ പുഴയില്‍ നിന്നും രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. ചാലിയാര്‍ പുഴയുടെ മുണ്ടേരി മാളകം കടവില്‍ നിന്നാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ രാജവെമ്പാലയെ പിടികൂടിയത്.

പുഴയില്‍ കുളിക്കാനെത്തിയവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോത്തുകല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. രാജേഷിന്‍റെ നേതൃത്വത്തില്‍ വനപാലക സംഘം എത്തി. പാമ്പ് പിടിത്തത്തില്‍ വിദഗ്ദ പരിശീലനം നേടിയ വാച്ചര്‍ ദിനേശനാണ് രാജവെമ്പാലയെ പിടികൂടിയത്. പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വെള്ളത്തില്‍ വെച്ച് അതിസാഹസികമായാണ് ദിനേശന്‍ പിടികൂടിയത്.

മൂന്നു ദിവസത്തിനിടെ ഇവിടെ നിന്നും പിടികൂടുന്ന രണ്ടാമത്തെ രാജവെമ്പാലയാണിത്. കഴിഞ്ഞ ദിവസം സ്വകാര്യ തോട്ടത്തില്‍ നിന്നും പാമ്പിനെ വനപാലകര്‍ പിടികൂടിയിരുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് വഴിക്കടവ് വനത്തിലെ ആവാസകേന്ദ്രത്തില്‍ വിട്ടയച്ചു. ബി.എഫ്.ഒമാരായ ടി.പി. അഖില്‍ദേവ്, മുഹമ്മദ് അസ്ലം എന്നിവരും വനപാലകസംഘത്തിലുണ്ടായിരുന്നു.

Full View


Tags:    
News Summary - The cobra was caught from the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.