എടക്കര: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലും കലുങ്കിനടിയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനായില്ല. എടക്കര മുസ്ലിയാരങ്ങാടിയില്‍ കെ.എന്‍.ജി റോഡില്‍ ഞായറാഴ്ചയും വെള്ളക്കെട്ട് ദുരിതമായി. മുസ്ലിയാരങ്ങാടിക്കും കലാസാഗറിനും ഇടയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ ഓവുപാലത്തിലാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടത്. കലുങ്കിന് അടിയിലൂടെ ടെലികോം, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പൈപ്പുകളും കേബിളുകളും കടന്നുപോകുന്നതിനാല്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞതാണ് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായയത്.
കലുങ്കിലൂടെയുള്ള ഒഴുക്ക് നിലച്ച് വെള്ളം റോഡിലേക്ക് മറിഞ്ഞാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം. പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നിര്‍ദേശപ്രകാരം ട്രോമകെയര്‍ പ്രവര്‍ത്തകരായ ഹംസ പാലാങ്കര, ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് തടസ്സം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ നീക്കവും പരാജയമായിരുന്നു. പെരുങ്കുളം, വെസ്റ്റ് പെരുങ്കുളം ഭാഗങ്ങളില്‍ നിന്നുളള തോട്ടിലെ വെള്ളമാണ് ഇവിേടക്ക് എത്തുന്നത്. ചാക്കില്‍ കെട്ടിയ പാമ്പേഴ്സ്, ചകിരി കിടക്ക, തലയിണകള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ എന്നിവയാണ് കലിങ്കില്‍ നിറഞ്ഞ് കിടക്കുന്നത്. തോടിന് ഇരുകരയിലുമുളള ആളുകള്‍ ഉപേക്ഷിച്ചവയാണ് ഇവ. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കാനുളള ശ്രമം വിജയിച്ചില്ല. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ മണിക്കൂറുകളാണ് ഇവര്‍ ചെലവഴിച്ചത്. പ്രവൃത്തി തിങ്കളാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.