എടക്കര: എടക്കര ടൗണിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവെ ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിക്കിടയാക്കി. എടക്കര സ്റ്റേഷൻ പടിക്ക് സമീപത്ത് വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. പാലാട് സ്വദേശിയുടെ ഓട്ടോ ടാക്സി ഓവർ ടേക്ക് ചെയ്യവെയാണ് എടവണ്ണയിൽനിന്ന് എം സാന്‍റുമായി ദേവാലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത്.
വൻശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ടയറിൽനിന്നുള്ള വായു മർദമേറ്റാണ് ഓട്ടോ ടാക്സിക്ക് കേടുപാട് സംഭവിച്ചത്. ഇതിലെ ഡ്രൈവറും സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ളവർ ഭാഗ്യം കൊണ്ട് അപകടം കൂടാതെ രക്ഷപ്പെട്ടു. ഏതാനും സമയം അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.