എടക്കര: മലയോരത്ത് വീണ്ടും കാലവര്‍ഷം കനത്തതോടെ ചുങ്കത്തറ ടൗണിൽ വെള്ളക്കെട്ട്. കുന്നിന് ചെരിവുകളില്‍ നിന്ന് കുത്തിയൊലിച്ചത്തെിയ വെള്ളം റോഡിൽ പരന്നൊഴുകിയതാണ് വെള്ളക്കെട്ടിന് കാരണമായത്. മഴ തുടർന്നാൽ റോഡിലെ വെള്ളം കടകളിലേക്ക് കയറുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഓടകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ യഥാസമയം ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.