എടക്കര: മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി കോളനിയില്‍ സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ കാടിെൻറ മക്കള്‍ക്കായി ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി. പഠനകേന്ദ്രത്തിെൻറ ഉദ്ഘാടനം ചെയര്മാന് ആര്യാടന് ഷൗക്കത്ത് നിര്‍വഹിച്ചു.
ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമുണ്ടായിരുന്നില്ല. കോളനിയില്‍ മുളകൊണ്ട് കെട്ടിയുണ്ടാക്കി ഷീറ്റ് മേഞ്ഞ് പഠനകേന്ദ്രം ഒരുക്കി അവിടെ ഡിജിറ്റല്‍ ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളൊരുക്കുകയായിരുന്നു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ വര്‍ഗീസ്, പോത്തുകല്‍ പഞ്ചായത്ത് അംഗം കവിത, നിഖില്‍ ഇരുട്ടുകുത്തി, രാജേഷ് അപ്പന്‍കാപ്പ്, യൂസഫ് കാളിമഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.