ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ താ​ല്‍ക്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യ ചു​ങ്ക​ത്ത​റ കൈ​പ്പി​നി​ക്ക​ട​വ് , നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​വും കാ​ണാം

കൈപ്പിനിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി

എ​ട​ക്ക​ര: മ​ല​യോ​ര​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ചാ​ലി​യാ​റി​ലെ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന​തോ​ടെ കൈ​പ്പി​നി ക​ട​വി​ലെ താ​ല്‍ക്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യി. യാ​ത്രാ​ദു​രി​തം നേ​രി​ട്ട് നാ​ട്ടു​കാ​ര്‍. തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍ദം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ മേ​ഖ​ല​യി​ല്‍ മ​ഴ ക​ന​ത്ത​ത്. മ​ഴ അ​ണ​മു​റി​യാ​തെ പെ​യ്ത​തോ​ടെ പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ക​യാ​യി​രു​ന്നു.

2019ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ല്‍ കോ​ണ്‍ക്രീ​റ്റ് പാ​ലം ഒ​ലി​ച്ചു​പോ​യ​തോ​ടെ കൈ​പ്പി​നി ക​ട​വി​ല്‍ നാ​ട്ടു​കാ​ര്‍ നി​ര്‍മി​ച്ച ര​ണ്ടാ​മ​ത്തെ താ​ല്‍ക്കാ​ലി​ക പാ​ല​മാ​ണ് ഇ​പ്പോ​ള്‍ ഒ​ലി​ച്ചു​പോ​യ​ത്. ഇ​തേ​തു​ട​ര്‍ന്ന് പു​ഴ​ക്കി​രു​വ​ശ​വു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ലാ​യി. പു​തി​യ പാ​ല​ത്തി​െൻറ നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പു​തി​യ ഡി​സൈ​നി​ലും ടെ​ക്നോ​ള​ജി​യി​ലും നി​ര്‍മി​ക്കു​ന്ന പാ​ല​ത്തി​െൻറ പ്ര​വൃ​ത്തി അ​ടു​ത്ത കാ​ല​വ​ര്‍ഷ​ത്തി​ന് മു​മ്പാ​യി മാ​ത്ര​മേ തീ​രു​ക​യു​ള്ളൂ. ഇ​തേ​തു​ട​ര്‍ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​പോ​കാ​ന്‍ സാ​ധ്യ​മാ​യ താ​ല്‍ക്കാ​ലി​ക പാ​ലം നി​ര്‍മി​ച്ച​ത്.

എ​രു​മ​മു​ണ്ട, കൈ​പ്പി​നി, കു​റു​മ്പ​ല​ങ്ങോ​ട് ഭാ​ഗ​ത്തു​ള്ള​വ​ര്‍ക്ക് പാ​ലം വ​ഴി മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ മാ​ത്രം സ​ഞ്ച​രി​ച്ചാ​ല്‍ മ​തി ചു​ങ്ക​ത്ത​റ ടൗ​ണി​ലും പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തു​മെ​ത്താ​ന്‍. എ​ന്നാ​ല്‍, പാ​ലം ത​ക​ര്‍ന്ന​തോ​ടെ പൂ​ക്കോ​ട്ടു​മ​ണ്ണ റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് വ​ഴി എ​ട്ട് കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചു​വേ​ണം ല​ക്ഷ്യ​സ്ഥാ​ന​െ​ത്ത​ത്താ​ന്‍. ചാ​ലി​യാ​റി​െൻറ ഓ​ള​പ്പ​ര​പ്പ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ വീ​ണ്ടും ക​ട​ത്തു​തോ​ണി​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും നാ​ട്ടു​കാ​ര്‍ക്ക്. 

Tags:    
News Summary - The temporary bridge at Kaipinikkadavu was washed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.