എടക്കര: പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് ടയര്‍ മോഷ്ടിച്ചതായി പരാതി. കെ.എന്‍.ജി റോഡരികില്‍ ചുങ്കത്തറ എടമല വളവില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നാണ് 45,000 രൂപ വിലയുള്ള സ്റ്റപ്പിനി ടയര്‍ മോഷ്ടിച്ചത്. കഴിഞ്ഞദിവസം ഇതരസംസ്ഥാനത്തുനിന്ന് സിമൻറ് ലോഡുമായി വന്ന പതിനാല് ചക്രലോറിയിലെ ഡ്രൈവര്‍ വിശ്രമിക്കുന്നതിനായാണ് പാതയോരത്ത് നിര്‍ത്തിയിട്ടത്.
പ്രത്യേക ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മാത്രം അഴിച്ചെടുക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു ടയര്‍ സൂക്ഷിച്ചിരുന്നത്. പുലര്‍ച്ച അഞ്ചിന് വാഹനം എടുക്കാന്‍ തിരിച്ചത്തെിയപ്പോഴാണ് ടയര്‍ നഷ്ടമായത് ഡ്രൈവര്‍ അറിയുന്നത്. പൂച്ചക്കുത്ത് സ്വദേശിയായ ഡ്രൈവര്‍ ഷാജി എടക്കര പൊലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.