സി​ക്കി​ൾ സെ​ൽ ബാ​ധി​ത​ർ​ക്കു​ള്ള പു​തു​വ​ത്സ​ര​ക്കോ​ടി-

​പോ​ഷ​കാ​ഹാ​ര വി​ത​ര​ണ വാ​ഹ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത്

വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

പുതുവത്സരക്കോടി, പോഷകാഹാര വിതരണം

എ​ട​ക്ക​ര: സി​ക്കി​ള്‍ സെ​ല്‍ ഹെ​ല്‍പ് ഗ്രൂ​പ്പി​ന്‍റെ മൂ​ന്നാ​മ​ത്തെ ക്യാ​മ്പും സെ​മി​നാ​റും എ​ട​ക്ക​ര​യി​ല്‍ ന​ട​ന്നു. 'പാ​ര്‍ശ്വ​വ​ത്​​കൃ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണം: ചോ​ല​നാ​യ്ക്ക​ര്‍ക്കു​ള്ള പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി' വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​വ​ത്സ​ര​ക്കോ​ടി-​പോ​ഷ​ക കി​റ്റ് വി​ത​ര​ണ വാ​ഹ​നം അ​ദ്ദേ​ഹം ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. എ​ട​ക്ക​ര ജ​ന​മൈ​ത്രി എ​ക്‌​സൈ​സ് ഓ​ഫി​സി​ലെ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ശാ​ധാ​ര പ്രോ​ജ​ക്ട് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജാ​വേ​ദ് അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ത​യാ​റാ​ക്കി​യ ചോ​ല​നാ​യ്ക്ക​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ്രോ​ജ​ക്ട് ഡോ. ​ര​മേ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ചു. നാ​ഷ​ന​ല്‍ ഹെ​ല്‍ത്ത് മി​ഷ​ന്‍ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ടി.​എ​ന്‍. അ​നൂ​പ് മു​ഖ്യാ​തി​ഥി​യാ​യി.

സെ​മി​നാ​റി​ല്‍ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ എം.​പി. ഷീ​ജ മോ​ഡ​റേ​റ്റ​റാ​യി. എ​സ്.​എ​സ്.​കെ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഓ​ഫി​സ​ര്‍ എ​സ്.​വൈ. ശൂ​ജ, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ്, മ​ല​യാ​ള സ​ര്‍വ​ക​ലാ​ശാ​ല സോ​ഷ്യോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​സു​ന്ദ​ര്‍രാ​ജ്, കു​സാ​റ്റ് റി​സ​ര്‍ച് സ്‌​കോ​ള​ര്‍ വി​നോ​ദ് മാ​ഞ്ചീ​രി എ​ന്നി​വ​ര്‍ പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. രാ​ജേ​ന്ദ്ര​ന്‍ ക​ള​രി​ക്ക​ല്‍, എ​ക്‌​സൈ​സ് ജ​ന​മൈ​ത്രി സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ മി​ഥി​ന്‍ലാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Third Camp and Seminar of the Sickle Help Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.