എടക്കര: നാടന്‍ തോക്കും തിരകളുമായി പോത്തുകല്‍ പൊലീസ് രണ്ടുപേരെ പിടികൂടി. ഉപ്പട ചെമ്പന്‍കൊല്ലി പുളിക്കല്‍ മുഹമ്മദ് നിസാര്‍ (33), കോടാലിപ്പൊയില്‍ പറയനങ്ങാടി പാമ്പോടന്‍ സുലൈമാന്‍ (60) എന്നിവരാണ് പിടിയിലായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുലൈമാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥും സംഘവും പട്രോളിങ് നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി പത്തോടെ വെളുമ്പിയംപാടം മില്ലുംപടിയില്‍ െവച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍, നാടന്‍ തോക്ക്, മൂന്ന് റൗണ്ട് തിരകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ലൈസന്‍സില്ലാത്ത നാടന്‍ തോക്കിെൻറ ഉടമ സുലൈമാനാണ്. മുണ്ടേരി സ്വദേശിയായ ഒരാള്‍ ഈ തോക്ക് സുലൈമാനില്‍നിന്ന് വാങ്ങി മൃഗവേട്ടക്ക് ഉപയോഗിക്കാറുണ്ട്. മിക്ക സമയവും മുണ്ടേരി സ്വദേശിയുടെ കൈവശമായിരിക്കും തോക്ക്. മുണ്ടേരിയില്‍നിന്ന് തോക്ക് തിരിച്ചുകൊണ്ടുവരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
പോത്തുകല്‍ സ്റ്റേഷനിലെത്തിയ ഉടനെ സുലൈമാന്‍ ദേഹാസ്വസ്ഥ്യമനുഭവപ്പെടുകയും പൊലീസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആയുധ നിരോധന നിയമ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.