എടക്കര: ചുങ്കത്തറ ടൗണില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവ് കാഴ്ചയാകുന്നു. കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ ടൗണില്‍ മാത്രം നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. പഴക്കം ചെന്ന ഇരുമ്പ് പൈപ്പുകള്‍ തുരുമ്പെടുത്തും വാഹനങ്ങള്‍ കയറിയും തകരുകയാണ്. പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. വെള്ളം പാഴാകുന്നത് നാട്ടുകാരില്‍നിന്ന് മറയ്ക്കാന്‍ രാത്രിയിലാണ് വെള്ളം പമ്പ് ചെയ്യുന്നതെന്ന് ആരോപണമുണ്ട്. റോഡിലെ അഴുക്കും വെള്ളത്തില്‍ കലരുന്നതിനാല്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയുമുണ്ട്.
വെള്ളം റോഡില്‍ പരക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്രക്കാരെല്ലാം നനഞ്ഞാണ് പോകുന്നത്. വെള്ളം നനയുന്നതില്നിന്ന് രക്ഷപ്പെടാനുള്ള ബൈക്ക് യാത്രികരുടെ ശ്രമം പലപ്പോഴും അപകടത്തിനും കാരണമാകുന്നുണ്ട്.
പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൈപ്പുകളില്‍നിന്ന് വെള്ളം ചീറ്റുന്നത് കാരണം വ്യാപാര സ്ഥാപനങ്ങളില്‍ പുറത്തേക്കിറക്കി വെക്കുന്ന സാധനങ്ങളെല്ലാം വെള്ളം നനഞ്ഞ് നശിക്കുകയാണ്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.