എടക്കര: കാട്ടുപന്നിയെ കെണിെവച്ച് പിടിച്ച കേസില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു.
ചുങ്കത്തറ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി കിനാത്തോപ്പില്‍ ചാക്കോ (61), പുതുപറമ്പില്‍ സന്തോഷ് (39) എന്നിവരെയാണ് നിലമ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും അറസ്റ്റ് ചെയ്തത്.
സന്തോഷിനെ മഞ്ചേരി വനം കോടതി റിമാന്‍ഡ് ചെയ്തു. കൃഷിയിടത്തിൽ കെണി സ്ഥാപിച്ച് കാട്ടുപന്നിയെ പിടികൂടിയെന്നാണ് കേസ്. ചാക്കോയെ കോവിഡ് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
റേഞ്ച് ഓഫിസര്‍ എം.പി. രവീന്ദ്രനാഥ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വിപിന്‍രാജ്, വള്ളുവശേരി ബി.എഫ്.ഒ രാംകുമാര്‍ എന്നിവരാണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.