എടക്കര: ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ കൊമ്പനാനയുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കരിയംമുരിയം വനാതിര്‍ത്തി ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. കരിയംമുരിയം വനത്തോട് ചേര്‍ന്ന് അറന്നാടംപാടം ചങ്ങലക്ക് സമീപം തീക്കടി ഭാഗത്ത് എത്തുന്ന കാട്ടാന പ്രദേശത്തെ താമസക്കാരുടെ സൈര്വജീവിതം തകർത്തിരിക്കുകയാണ്. കൊമ്പന്റെ വനാതിര്‍ത്തിയിലെ സ്ഥിരസാന്നിധ്യമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ പേടിച്ച് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ് പ്രദേശവാസികളിപ്പോള്‍. വനാതിര്‍ത്തിയിലെ ഫെന്‍സിങ് ലൈനിന് കുറുകെ മരങ്ങള്‍ വലിച്ചിട്ട് പുറത്തെത്തിയ കാട്ടാന കഴിഞ്ഞദിവസം സ്വകാര്യ വ്യക്തിയുടെ റബര്‍ നശിപ്പിച്ചിരുന്നു. ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് നിലയുറപ്പിച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താന്‍ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.