എടക്കര: തണ്ണിക്കടവ് കരിയംമുരിയം വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ട കാട്ടാന ചെരിഞ്ഞു. എട്ട് വയസ്സുള്ള പിടിയാനയെ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. ചളിയില്‍ വീണുകിടന്ന ആനക്ക് വനം വകുപ്പ് നല്കിയ ചികിത്സകളൊന്നും ഫലിച്ചില്ല.
ഇടതുകാലിന് സംഭവിച്ച ഒടിവും സ്ഥാനമാറ്റവുമാണ് ആനയെ അവശനിലയിലാക്കിയതെന്ന് വെറ്ററിനറി സര്ജന് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ െചരിഞ്ഞ ആനയുടെ ജഡം വനം വകുപ്പ് സര്ജന് ഡോ. ഡേവിഡിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വനത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.