എടക്കര: തുടര്‍ച്ചയായ വന്യമൃഗശല്യം മൂലം തണ്ണിക്കടവില്‍ കര്‍ഷകര്‍ ദുരിതത്തില്‍. മുരിങ്ങമുണ്ടയിലെ പോക്കാവില്‍ ഷറഫുദ്ദീന്, തുപ്പിനിക്കാടന് ഉസ്മാന്, കൊണ്ടേക്കാടന് ഖദീജ, പുളിക്കല്‍ അലവി, കോന്നാടന്‍ മുഹമ്മദ്, മട്ടായി ചെക്കുട്ടി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ വിളയാടിയത്.
തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കാര്‍ഷിക വിളകള്‍ക്ക് വനംവകുപ്പ് ന്യായമായ നഷ് ടപരിഹാരം നല്‍കുന്നില്ലെന്നും ചിലപ്പോള്‍ നഷ് ടപരിഹാരം നല്‍കാന്‍പോലും വകുപ്പ് അധികൃതര്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. പ്രദേശത്ത് കാലങ്ങളായി വന്യമൃഗശല്യം രൂക്ഷമാണ്. എന്നാല്‍, ഇത് പരിഹരിക്കാനുള്ള നടപടികള്‍ വനംവകുപ്പ് കൈക്കൊള്ളുന്നില്ല.
ഇക്കാരണത്താല്‍ ഭൂരിഭാഗം കര്‍ഷകരും കൃഷിയിടങ്ങള്‍ തരിശിട്ടുവരുകയാണ്. വായ്പയെടുത്തും മറ്റുമാണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയത്. എന്നാല്‍, കാട്ടാനകള്‍ നശിപ്പിച്ചതോടെ എല്ലാവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്തായിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങാന്‍ കാരണം. നിലവിലെ സൗരോര്‍ജ വേലി കാര്യക്ഷമമാക്കി കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.