എടക്കര: പട്ടാപ്പകല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കൊമ്പന് ഭീതി പരത്തി. പ്രദേശത്തെ കര്‍ഷകരുടെ റബര്‍, തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. നാരോക്കാവ് കുട്ടിക്കുന്നിലാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ കാട്ടാനയിറങ്ങിയത്. മണ്ണുകാടന് കുമാരന്, ചന്ദ്രന് എന്നിവരുടെ വീട്ടുപരിസരത്തെത്തിയ ആന ഏറെനേരം ഭീതിപരത്തിയാണ് പോയത്. അത്തിക്കായി സുലൈമാന്‍, കോയക്കുട്ടി തങ്ങള്‍, സക്കീന മരുത, ബാപ്പുട്ടി എന്നിവരുടെ റബര്‍, തെങ്ങ്, വാഴ എന്നിവയും നശിപ്പിച്ചു.
കര്‍ഷകര്‍ നോക്കിനില്‍ക്കെയാണ് ടാപ്പിങ്ങിനായി അടയാളപ്പെടുത്തിയ റബര്‍ മരങ്ങള്‍ നശിപ്പിച്ചത്. കരിയംമുരിയം വനാതിര്‍ത്തിയിലെ ഫെന്‍സിങ് പ്രവര്‍ത്തനരഹിതമായതാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ചക്കിടെ അത്തിക്കായി സുലൈമാെൻറ തോട്ടത്തിലെ ഇരുപതോളം റബര്‍ മരങ്ങളാണ് ആന തകര്‍ത്തത്. ഏറെനേരം കൃഷിയിടത്തില്‍ നിലയുറപ്പിച്ച ആനയെ നാട്ടുകാര്‍ ബഹളം വെച്ച് ആട്ടിയകറ്റുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകത്തെിയെങ്കിലും ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ് കാട്ടാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.