എടക്കര: തമിഴ്നാട് വനമേഖലയില്‍നിന്ന് മുണ്ടേരി വനത്തിലെത്തിയ കൊലയാളി കൊമ്പന് വാണിയംപുഴ പ്ലാേൻറഷനിലെ തൊഴിലാളികൾക്കുനേരെ ആക്രമണ ശ്രമം നടത്തി. ചൊവ്വാഴ്ച രാവിലെ ഏേഴാടെയാണ് ആന തണുപ്പകറ്റാന്‍ തീകാഞ്ഞുകൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് നേരെ ചിന്നം വിളിച്ച് ചീറിയടുത്തത്. തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ട് വാണിയംപുഴ ഫോറസ്റ്റ് ഓഫിസില്‍ അറിയിക്കുകയായിരുന്നു. വനപാലകരത്തെിയപ്പോഴേക്കും ആന കാടുകയറി. മുതുമല വെറ്ററിനറി സര്ജന് രാജേഷ്കുമാറിെൻറ നേതൃത്വത്തില്‍ കേരള-തമിഴ്നാട് വനസേന സംയുക്തമായി ചൊവ്വാഴ്ചയും കൊമ്പനെ നിരീക്ഷിച്ചിരുന്നു. കാല്പാടുകള് കണ്ടെങ്കിലും ആനയെ കണ്ടെത്താനായില്ല. തിങ്കളാഴ്ചയുണ്ടായ വനമേഖലയില്‍ത്തന്നെയാണ് ആനയുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. വാണിയംപുഴ പ്ലാേൻറഷന്‍ കോര്പറേഷന് തോട്ടത്തിനും കുമ്പളപ്പാറ കോളനിക്കുമിടയിലുള്ള വനത്തിലാണ് ആന ഇപ്പോഴുള്ളത്.
കൊമ്പനെ മയക്കുവെടിവെക്കാനുള്ള സാധ്യത പഠിക്കാനാണ് മുതുമല വന്യജീവി സങ്കേതത്തിലെ വെറ്ററിനറി ഡോക്ടര്‍ രാജേഷ്കുമാര്‍ ചൊവ്വാഴ്ച എത്തിയത്. എന്നാല്‍, ഒരുഭാഗം പുഴയും ചരിവുള്ള വനപ്രേദശവുമായതിനാല് മയക്കുവെടി അസാധ്യമാണെന്നാണ് വെറ്ററിനറി സര്ജെൻറ വിലയിരുത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഗൂഡല്ലൂര്‍ ഡി.എഫ്.ഒക്ക് കൈമാറും. തുടര്‍ന്ന് തമിഴ്നാട് വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കും.
മനുഷ്യഗന്ധം പിന്തുടര്ന്ന് ആന എത്തുമെന്നതിനാല്‍ വാണിയംപുഴ, കുമ്പളപ്പാറ കോളനിക്കാരോട് നേരം പുലർന്നശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളോട് ഏഴുമണിക്കുശേഷം ടാപ്പിങ് നടത്താനും നിര്‍ദേശം നല്കി. വാണിയംപുഴ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ യാസിര്‍ കരുണിയെൻറ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച നിരീക്ഷണം നടത്തിയത്. അടുത്ത ദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.