എടക്കര: ഗോത്രവര്‍ഗ ഊരുകളിലെ യുവാക്കളെ പങ്കെടുപ്പിച്ച് വിമുക്തിയുടെ കാടകം പന്തുകളിക്ക് എടക്കരയില്‍ തുടക്കമായി. ജനമൈത്രി എക്സൈസ് എവര്‍റോളിങ് ട്രോഫിക്കുവേണ്ടി എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്താണ് ശനി, ഞായര്‍ ദിവസങ്ങളിലായി മത്സരം നടക്കുന്നത്.
ഗോത്രവര്‍ഗ മേഖലയില്‍നിന്നുള്ള 30 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന സന്ദേശത്തില്‍ ഗോത്രവര്‍ഗ മേഖലയിലെ യുവശാക്തീകരണം ലക്ഷ്യമാക്കിയാണ് ജനമൈത്രി എക്സൈസ് സ്ക്വാഡ് ദ്വിദിന ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂള്‍ മൈതാനത്ത് നടന്ന മത്സരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എസ്. ഉണ്ണികൃഷ്ണന് വിമുക്തി പവലിയന് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്, എടക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, അംഗങ്ങളായ പി. മോഹനന്, എം.കെ. ധനഞ്ജയന്, മലപ്പുറം അസി. എക്സൈസ് കമീഷണര്‍ വേലായുധന് കുന്നത്ത്, കെ. രാമകൃഷ്ണന്, ആബിദ് പാറപ്പുറം, പ്രജോഷ് കുമാര്‍, ആര്.പി. മിഥിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് കുമാര്‍ പുത്തില്ലന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫുട്ബാള്‍ ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.