എടപ്പാൾ: പോസ്റ്റ് ഓഫിസടക്കം ഏഴ് സ്ഥാപനങ്ങളിൽ മോഷണശ്രമം. കഴിഞ്ഞദിവസം രാത്രിയിലാണ് മുഖംമൂടി ധരിച്ചെത്തിയയാൾ മോഷണം നടത്തിയത്. ബേക്കറിയിൽനിന്ന് 10,000 രൂപ നഷ്ടപ്പെടുകയും ചെയ്തു.
അംശകച്ചേരിയിലെ പോസ്റ്റ് ഓഫിസ്, പൊന്നാനി റോഡിലുള്ള നന്ദിനി കഫേ, ഇന്ത്യൻ ബേക്ക്, ബ്രാൻഡ് പ്ലസ്, അംശ കച്ചേരിയിലുള്ള പലചരക്ക് കട, ആർ.കെ സ്റ്റോഴ്സ്, എ.ആർ ബേക്കറി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നത്. ഇന്ത്യൻ ബേക്സിൽനിന്ന് 10,000 രൂപയോളം മോഷണം പോയതായി കടയുടമ പറഞ്ഞു.
പോസ്റ്റ് ഓഫിസിന്റെ മുൻവാതിലിന്റെ പൂട്ട് പൊളിച്ചെങ്കിലും അകത്ത് ഗ്രിൽ ഉള്ളതിനാൽ ഉള്ളിൽ കടക്കാനായില്ല. ഇത് രണ്ടാം തവണയാണ് പോസ്റ്റ് ഓഫിസിൽ കള്ളൻ കയറുന്നത്. ഒരു വർഷം മുമ്പ് നടന്ന മോഷണത്തിൽ 10,000 രൂപ നഷ്ടപ്പെട്ടിരുന്നു. മറ്റു കടകളിൽ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല. കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.