എടപ്പാൾ: വാഹന പരിശോധന സമയങ്ങളിൽ ശരീരത്തിൽ ഘടിപ്പിച്ച കാമറയുമായി നിയമപാലകർ. തിങ്കളാഴ്ച എടപ്പാൾ ടൗണിൽ നടന്ന വാഹന പരിശോധനയിൽ പൊലീസ് ഉദ്യോഗസ്ഥർ ശരീരത്തിൽ കാമറ ഘടിപ്പിച്ചിരുന്നു.
അടുത്തിടെ പൊലീസ് നടപടികൾ പൊതുജനങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിക്കുന്നതുമൂലം പൊലീസിനെതിരെ വ്യാപകമായി ജനവികാരം ഉടലെടുക്കുന്നതിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകൾ നടത്തുന്ന പ്രധാന നിയമപാലകന്റെ ശരീരത്തിൽ കാമറ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഈ നിർദേശം വന്നിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.
എന്നാൽ, അടുത്തിടെ ഉണ്ടായ സൈബർ ആക്രമണം മൂലമാണ് വീണ്ടും നടപടി ശക്തമാക്കിയത്.
പരിശോധന സമയത്ത് പൊലീസിനെ പ്രകോപിപ്പിക്കുകയും പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമാണെന്നാണ് വകുപ്പ് തല അഭിപ്രായം ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തിൽ കാമറ സ്ഥാപിക്കുക വഴി പൊലീസിന്റെ പൊതുജനങ്ങളുമായുള്ള ഇടപെടലും സുതാര്യമാക്കാൻ കഴിയുമെന്നാണ് അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.