അപകടത്തിൽപെട്ട ബൈക്ക്

കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

എടപ്പാള്‍: കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ശരത്ത്, ഷെഫീക്ക്, ആകാശ്, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശൂര്‍ സംസ്ഥാന പാതയില്‍ നടുവട്ടം കാലടിത്തറയില്‍ ഞായറാഴ്​ച വൈകീട്ട് അഞ്ചിനാണ്​ അപകടം.

റോഡരികില്‍ നിര്‍ത്തിയ കാര്‍ തിരിക്കാന്‍ ശ്രമിച്ചതോടെ ഇരുഭാഗങ്ങളില്‍ നിന്നായി എത്തിയ രണ്ട് ബൈക്കുകള്‍ കാറി​െൻറ ഇരുവശങ്ങളിലായി ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചങ്ങരംകുളം പൊാലീസ് എത്തി ഗതാഗത തടസ്സം നീക്കം ചെയ്​തു.

Tags:    
News Summary - car and bike collide in kaladithara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.