എടപ്പാൾ: നടുവട്ടം വെറൈറ്റി ഗാര്‍മെൻറ്സില്‍ തീപിടിത്തം. ഷോപ്പിനുള്ളിലെ വസ്തുക്കളെല്ലാം കത്തി നശിച്ചു. വെള്ളിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് ഷോപ്പിനകത്തെ സാധനങ്ങള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വ്യഴാഴ്ച രാത്രി 8.45ഓടെയാണ് നടുവട്ടം വെറൈറ്റി ഗാര്‍മെൻറ്സ് ഷോപ്പുടമ കമ്മുണ്ണി കടയടച്ച് വീട്ടിലേക്ക് പോകുന്നത്. വെള്ളിയാഴ്ച രാവിലെ 9.30തോടെ ഷോപ്പ് തുറന്നപ്പോഴാണ് കടക്കകത്തെ സാധനങ്ങളെല്ലാം കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് തീപടരാന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടയുടെ പുറകു വശത്തുനിന്നും ഷോപ്പിനുള്ളിലേക്ക് തീ പടര്‍ന്നതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല. കടക്കകത്തുള്ള ഫാന്‍, എ.സി, യൂണിഫോമുകളുൾപ്പെടെ കത്തിനശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തില്‍ കടയുടമ ചങ്ങരംകുളം പോലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.