എടപ്പാൾ: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നതിനിടെ കോവിഡ് രോഗിയെയും ഭർത്താവിനെയും നാട്ടുകാർ തടഞ്ഞതായി പരാതി. എടപ്പാൾ കോലൊളമ്പ് വല്യാട്ടാണ് സംഭവം. കഴിഞ്ഞദിവസമാണ് പൊന്നാനി മാതൃശിശു ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് യുവതിയെ മഞ്ചേരിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ഒരുദിവസം പിന്നിട്ടിട്ടും ആംബുലൻസ് എത്താത്തതിനാലും 20 ദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലൻസിൽ യാത്ര ചെയ്യുന്നതിെൻറ പ്രയാസവും മനസ്സിലാക്കി മെഡിക്കൽ കോളജ് അധികൃതർ യുവതിക്ക് കാറിൽ വരാൻ അനുമതി നൽകി.
എന്നാൽ, ഭർത്താവിനൊപ്പം യുവതി കാറിൽ പോകും വഴി നാട്ടുകാർ തടയുകയായിരുന്നെന്നാണ് പരാതി.
ആംബുലൻസിലല്ലാതെ മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യാൻ നാട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.