എടപ്പാൾ: കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന മാതൃ-ശിശു വിഭാഗം കെട്ടിടം ഉപയോഗപ്രദമാക്കുന്നു. കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെൻറർ ഫോർ ചിൽഡ്രൻസ് എന്ന പദ്ധതിക്കാണ് തുടക്കമാക്കുന്നത്.
ജന്മനാ വൈകല്യമുള്ള കുട്ടികൾക്ക് കൃത്യമായി ചികിത്സ നൽകുന്ന സെന്ററായിരിക്കും ഇത്. നാഷനൽ അർബർ ഹെൽത്ത് മിഷനുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഫിസിയോ തെറപ്പി, ഓക്യുപെഷൻ തെറപ്പി, സ്പീച്ച് തെറപ്പി, സ്പെഷൽ എജുക്കേഷൻ എന്നിവ സെന്ററിലുണ്ടാകും.
ജില്ല കലക്ടറുടെ ഇടപെടലിൽ മലബാർ ചേംബർ ഓഫ് കോമേഴ്സാണ് സെന്ററിലേക്ക് ആവശ്യമായ ഉപകാരണങ്ങൾ നൽകിയത്. മാതൃ-ശിശു ആശുപത്രി ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സെന്റർ നടത്തുന്നത്. എടപ്പാൾ സി.എച്ച്.സിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയില്ലാതെയും മാതൃ-ശിശു ആശുപത്രി പ്രവർത്തിക്കാൻ അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചത്. പൊന്നാനിയിൽ മാതൃ-ശിശു ആശുപത്രി ഉള്ളതിനാൽ പത്ത് കിലോ മീറ്റർ അകലെയുള്ള എടപ്പാളിൽ മറ്റൊരു ഡെലിവറി സെന്റർ ആരംഭിക്കാൻ അനുമതിയുമില്ല. ഈ കാരണങ്ങളാലാണ് മാതൃ-ശിശു വിഭാഗം തുടങ്ങാൻ സാധിക്കാത്തതെന്നാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.