എടപ്പാൾ: കാഴ്ചക്കുലകളുടെ പൂരമഹോത്സവമെന്ന് വിശേഷിപ്പിക്കുന്ന എടപ്പാൾ പൂരാട വാണിഭം ഇത്തവണയില്ല. കോവിഡ് പ്രതിന്ധി കാരണമാണ് ആഘോഷങ്ങൾ ഒഴിവാക്കിയത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ് പൂരാടവാണിഭത്തിന് നേന്ത്രക്കായകൾ എത്തുക. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടത്. ഉപ്പുതൊട്ട് കർപ്പൂരം വരെ പൂരാടവാണിഭത്തിൽ ഇടം പിടിക്കാറുണ്ടങ്കിലും കൂടുതൽ ആവശ്യക്കാർ എത്തുക കാഴ്ചക്കുലകൾക്കായിരുന്നു.
അതുകൊണ്ടുതന്നെ കുലകൾ എത്തിക്കുന്നതിൽ മത്സരം തന്നെയായിരുന്നു കച്ചവടക്കാർ നടത്തിവന്നിരുന്നത്. എടപ്പാൾ അങ്ങാടിയിലാണ് പൂരാടവാണിഭം നടക്കാറെങ്കിലും എടപ്പാളിലെ വിവിധയിടങ്ങളിലും നേന്ത്രക്കായ വിപണി സജീവമാകാറുണ്ട്. ഇത്തവണ ഏറ്റവും തൂക്കം കൂടിയതും അഴകൊത്തതുമായ കാഴ്ചക്കുലകൾ എത്തിച്ചത് നടുവട്ടത്തായിരുന്നു.
സ്വർണമുഖി ഇനത്തിൽപെട്ട 45 കിലോ വരുന്ന കാഴ്ചക്കുല പി.കെ സൺസ് നേതൃത്വത്തിലായിരുന്നു എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.