ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്.മലപ്പുറം തൃശ്ശൂർ ജില്ല അതിർത്തിയായ കടവല്ലൂരിലാണ് പഴുതടച്ച വാഹന പരിശോധനകളുമായി നിയമ പാലകർ രംഗത്തുള്ളത്.
ചങ്ങരംകുളം പൊലീസും ദ്രുതകർമ സേനയും സംയുക്തമായാണ് പരിശോധന തുടരുന്നത്. നിയമസഭ െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത പണമിടപാടുകളും ലഹരിമരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും ഒഴുക്കുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് പൊലീസിെൻറയും മറ്റ് സേനാംഗങ്ങളുടെയും നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.
ശനിയാഴ്ച രാവിലെ നടന്ന പരിശോധനകൾക്ക് ചങ്ങരംകുളം എസ്.ഐ. ഖാലിദ് നേതൃത്വം നൽകി. ഇലക്ഷൻ സ്പെഷൽ സ്ക്വാഡും സംസ്ഥാനപാതയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.