ചങ്ങരംകുളം: തലക്ക് മീതെ അപകടം കാത്ത് കഴിയുകയാണ് സംസ്ഥാന പാതയോരത്ത് കുടില്‍ കെട്ടി കഴിയുന്ന എട്ടോളം കുടുംബങ്ങള്‍. ഒരു മാസം മുമ്പുണ്ടായ കനത്ത കാറ്റിലും പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം വീണ് ലൈനുകള്‍ തകരുകയും വൈദ്യുതി കാല് മറിഞ്ഞു വീഴുകയും ചെയ്തിരുന്നു. അപകടത്തില്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് കുടുംബം പറയുന്നു.
തകര്‍ന്ന വൈദ്യുതി കാലും ലൈനുകളും കടപുഴകി വീണ മരവും ഒരു മാസം കഴിഞ്ഞിട്ടും ഇത് വരെയും നീക്കം ചെയ്തിട്ടില്ല. ചെറിയ കാറ്റോ മഴയോ വന്നാല്‍ പോലും ഏത് നിമിഷവും വീഴാവുന്ന രീതിയില്‍ തലക്ക് മീതെ കടന്നു പോവുന്ന വൈദ്യുതി ലൈനുകളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടോളം കുടുംബങ്ങളെയാണ് ഭീഷണിയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.