എടപ്പാൾ: നാടിന് നന്മയുടെ വെളിച്ചം പകർന്നവരാണ് കവികൾ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മഹാകവി അക്കിത്തം വാർഷികത്തിെൻറ ഭാഗമായി നിള വിചാരവേദി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം ഹാളിൽ നടന്ന അക്കിത്തം സ്മൃതി പൊന്നാനി കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധ്യാത്മികതയുടെയും കരുണയുടെയും തണൽ നൽകിയ നിളയോരത്തെ മഹാകവിയുടെ എഴുത്തുകൾ കാലാതീതമാണ്. തലമുറക്ക് പ്രചോദനമായ മാസ്മരികതമേറിയ കവിതകൾ എത്ര മനോഹരവും അത്ഭുതകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വള്ളത്തോൾ വിദ്യാപീഠം സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി.
പ്രജ്ഞാ പ്രവാഹ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ജെ. നന്ദകുമാർ അക്കിത്തം അനുസ്മരണം നടത്തി. അക്കിത്തം രചിച്ച രണ്ട് പുസ്തകങ്ങളുടെ ഹിന്ദി വിവർത്തനം പ്രകാശനം ചെയ്തു. കവി അഡ്വ. പി.ടി. നരേന്ദ്രമേനോൻ, വി. മുരളി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. രചയിതാക്കളായ ഡോ. കെ.ജി. പ്രഭാകരൻ, ഡോ. ആർസ്സു എന്നിവരെ ഗവർണർ ആദരിച്ചു. പി.എൻ. വരദ അക്കിത്തം കവിതയായ സത്യപൂജ ആലപിച്ചു. ഹിന്ദി പ്രസാധകരായ രാജ് കമൽ, പ്രകാശി മാനേജിങ്ങ് ഡയറക്ടർ അശോക് മഹേശ്വരിയെ ആദരിച്ചു. കലക്ടർ വി.ആർ. പ്രേംകുമാർ, കവിയുടെ മകൾ ഇന്ദിര, തപസൃ കലാവേദി സെക്രട്ടറി അനൂപ് കുന്നത്ത്, അഡ്വ. പ്രഭാശങ്കർ, വിപിൻ കുടിയേടത്ത്, മായ അഷ്ടമൂർത്തി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.