എടപ്പാളിൽ റൗണ്ട് എബൗട്ടിൽ പടക്കം പൊട്ടിച്ച സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി

എ​ട​പ്പാ​ൾ: മേ​ൽ​പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റൗ​ണ്ട് എ​ബൗ​ട്ടി​ന് മു​ക​ളി​ൽ​വെ​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് പി​ടി​യി​ലാ​യ​വ​രു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് അ​യ്യോ​ട്ടി​ചി​റ സ്വ​ദേ​ശി ക​രി​ക്ക​ല​ക​ത്ത് ജം​ഷീ​ർ, പ​ള്ള​പ്രം സ്വ​ദേ​ശി കോ​യി​മ്മ​വ​ള​പ്പി​ൽ വി​ഷ്ണു എ​ന്നി​വ​രു​മാ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം എ​ട​പ്പാ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. റൗ​ണ്ട് എ​ബൗ​ട്ട്, പ​ട​ക്ക​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 50 രൂ​പ വി​ല​യു​ള്ള ഒ​രു ഗു​ണ്ടാ​ണ് വാ​ങ്ങി​യ​തെ​ന്ന് ഇ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞി​രു​ന്നു. ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന സി.​സി.​ടി.​വി കാ​മ​റ​യി​ൽ ഇ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്റെ ന​മ്പ​ർ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ച​വ​രി​ൽ ഒ​രാ​ളാ​യ വി​ഷ്ണു​വി​ന്റെ മൊ​ബൈ​ലി​ൽ റീ​ചാ​ർ​ജ് ചെ​യ്ത ക​ട​യി​ൽ​നി​ന്ന് പൊ​ലീ​സ് ഫോ​ൺ ന​മ്പ​ർ ശേ​ഖ​രി​ച്ചു. തു​ട​ർ​ന്ന് പ​ള്ള​പ്ര​ത്തെ വീ​ട്ടി​ൽ​നി​ന്ന് വി​ഷ്ണു​വി​നെ​യും വെ​ളി​യ​ങ്കോ​ട് അ​യ്യോ​ട്ടി​ചി​റ​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് ജം​ഷീ​റി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തി​രൂ​ർ ഡി​വൈ.​എ​സ്.​പി വി.​പി. ബെ​ന്നി, ച​ങ്ങ​രം​കു​ളം എ​സ്.​ഐ ആ​ർ. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ​തി​രെ​യും ഭീ​തി പ​ര​ത്തു​ന്ന നി​ല​യി​ൽ പൊ​തു​സ്ഥ​ല​ത്ത് സ്ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ​യു​മാ​ണ് കേ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി​വൈ.​എ​സ്.​പി വി.​പി. ബെ​ന്നി പ​റ​ഞ്ഞു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ഷ്ണു​വി​നെ​യും ജം​ഷീ​റി​നെ​യും ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാക്കും.

Tags:    
News Summary - Incident of bursting firecrackers at roundabout in Edapal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.