പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു.
മൂന്ന് വർഷം മുമ്പ് മരിച്ച എടപ്പാൾ പൊൽപ്പാക്കര സ്വദേശി തുപ്രേൻറതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. എല്ലിനൊപ്പം ലഭിച്ച തുടയെല്ലിലെ സ്റ്റീൽ എടപ്പാൾ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ വെച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, വീട് ഭാഗം വെച്ചതിനെത്തുടർന്ന് മൃതദേഹം സംസ്കരിച്ച സ്ഥലത്ത് വീട് നിർമാണത്തിനായി കുഴിയെടുത്തപ്പോൾ എല്ലുകൾ ലഭിച്ചു.
ഇവ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും, ചമ്രവട്ടത്തും ഉപേക്ഷിച്ചിരുന്നു. ചമ്രവട്ടം പാലത്തിന് സമീപം പുഴയിൽ ഒഴുക്കിയ എല്ലുകളാണ് കരയിലടിഞ്ഞത്. വീണതിനെത്തുടർന്ന് തുടയെല്ല് പൊട്ടിയപ്പോഴാണ് തുപ്രന് സ്റ്റീൽ വെച്ച് പിടിപ്പിച്ചതെന്ന് പൊന്നാനി സി.ഐ മഞ്ജിത് ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.