എടപ്പാൾ: ലോക്ഡൗണിെൻറ മറവിൽ കടത്തുകയായിരുന്ന ലഹരി മരുന്ന് പിടികൂടി. ഗ്രാമിന് 6000 രൂപ വിലവരുന്ന എം.ഡി.എം.എയും, ആറ് ഗ്രാം ചരസും അടങ്ങുന്ന മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ആലങ്കോട് വലിയക്കത്ത് വീട്ടിൽ മുഹമ്മദ് അജ്മലിനെ (20) അറസ്റ്റ് ചെയ്തു. ആലങ്കോട് കക്കിടിപ്പുറം-ചങ്ങരംകുളം റോഡിൽനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുറ്റിപ്പാലയിൽ പ്രവർത്തിക്കുന്ന പൊന്നാനി റേഞ്ച് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഒരു മാസത്തോളമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ലോക് ഡൗണിൽ ട്രെയിൻ മാർഗം കോയമ്പത്തൂരിൽനിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചത്. ഇത് ചെറിയ പാക്കറ്റുകളാക്കി ചങ്ങരംകുളം, എടപ്പാൾ, പൊന്നാനി, മാറഞ്ചേരി മേഖലകളിലാണ് വിൽപന നടത്തിവരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ ദാമോദരെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫിസന്മാരായ കണ്ണൻ, സജിത്ത്, സുരജ്, അരുൺ രാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജ്യോതി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.