ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി മുനീബ് (25) കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ.
ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിെൻറ സഹോദരനായ ഷെഫീക്ക് (19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം (21) എന്നിവരെയാണ് പിടികൂടിയത്.
ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധുവീട്ടില്‍നിന്നും ഷെഫീക്കിനെ പാലക്കാട്ടെ ജോലി സ്ഥലത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി ഒമ്പതിന് കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്താണ് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന് മുനീബ് (25) കുത്തേറ്റ് മരിച്ചത്. ഒന്നാം പ്രതി ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ അമല്‍ ബാബു (21) എന്നിവര്‍ നേരേത്ത അറസ്റ്റിലായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
എസ്.പി സുജിത്ത് ദാസിെൻറ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി സുരേഷ്ബാബുവിെൻറയും പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മുഹമ്മദ് റാഫി, എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ്, ചങ്ങരംകുളം സി.ഐ സജീവിെൻറയും നേതൃത്വത്തില്‍ എസ്.ഐ വിജിത്ത്, ഹരിഹര സൂനു, ആേൻറാ, എ.എസ്.ഐ സജീവ്, സി.പി.ഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.