എടപ്പാൾ: ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവർത്തനം അനിശ്ചിതത്വത്തിലേക്ക്. ക്രസന്റ് പ്ലാസ കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം ഉടമക്ക് ഒഴിഞ്ഞ് നൽകാൻ കോടതി വിധിച്ചു. 2005 മാർച്ച് ഏഴിനാണ് കെട്ടിടം സർക്കാറിന് വാടകക്ക് നൽകിയത്. പ്രതിമാസം 4191 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. ഏറ്റുവാങ്ങി 18 വർഷം കഴിഞ്ഞിട്ടും വാടക നൽകാത്തതിനെ തുടർന്നാണ് മാണൂർ ചന്ത പറമ്പിൽ ബാവ ഹാജിയുടെ മകൾ സീനത്ത് കെട്ടിടം ഒഴിപ്പിച്ച് കിട്ടണം എന്നാവശ്യപ്പെട്ട് പൊന്നാനി റെൻറ് കൺട്രോൾ കോടതിയെ സമീപിച്ചത്.
വാടക ലഭിക്കാൻ ഹരജിക്കാരി നിരന്തരം ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളെ സമീച്ചെങ്കിലും രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞ് സർക്കാർ വാടക നൽകാതിരുന്നിട്ടുള്ളതാണ്. സ്വന്തം ആവശ്യത്തിനും വാടക നൽകാത്തതിനാലും കെട്ടിടം ഒഴിഞ്ഞ് കിട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ എതിർകക്ഷിയാക്കി ബോധിപ്പിച്ച കേസിലാണ് വിധി. കെട്ടിടം ഒഴിയുന്നതിന് 60 ദിവസത്തെ സാവകാശം കോടതി നൽകിയിട്ടുണ്ട്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. പി.എൻ. സുജീർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.