എടപ്പാൾ: മത്സരിക്കാൻ സീറ്റ് ലഭിച്ചു എന്നതുകൊണ്ട് താൻ കോൺഗ്രസുകാരനോ മുസ്ലിം ലീഗുകാരനോ ആവില്ലെന്ന് തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. ജീവകാരുണ്യ പ്രവർത്തകൻ എന്ന പരിഗണന വെച്ചാണ് യു.ഡി.എഫ് നേതൃത്വം സീറ്റ് അനുവദിച്ചത്.
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചുവെന്ന് കരുതി നിലവിലോ ഭാവിയിലോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളാവാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി ബന്ധമില്ലാത്തവരാണ് താൻ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയത്.
പേമെൻറ് സീറ്റാണെന്ന് ആരോപണമുന്നയിക്കുന്നവർ തെളിവുകൾ നിരത്തണം. തവനൂർ മണ്ഡലം വികസന മുരടിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.