എടപ്പാൾ: ഇനി ഒരു ലിറ്റർ വെള്ളത്തിന് ഒരുരൂപ മാത്രം. വാട്ടർ എ.ടി.എം പദ്ധതിയിലൂടെയാണ് ഒരു ലിറ്റർ വെള്ളം ഒരു രൂപക്ക് ലഭിക്കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് വാട്ടർ എ.ടി.എം പദ്ധതി ഒരുക്കിയിരിക്കുന്നത്. എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി ഗ്രാമപഞ്ചായത്തുകളിലായാണ് നാല് വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്ററും അഞ്ച് രൂപ ഇട്ടാൽ അഞ്ച് ലിറ്ററും കുടിവെള്ളം ലഭിക്കുന്ന വിധമാണ് വാട്ടർ എ.ടി.എം രൂപകൽപന ചെയ്തിരിക്കുന്നത്.
തവനൂർ ഗ്രാമപഞ്ചായത്തിൽ മിനി പമ്പ, വട്ടംകുളം പഞ്ചായത്തിൽ എടപ്പാൾ ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം റോഡിനോട് ചേർന്നും കാലടി കുടുംബാരോഗ്യ കേന്ദ്രത്തിനോട് ചേർന്നും എടപ്പാൾ അംശംക്കച്ചേരിയിലുമാണ് എ.ടി.എം സ്ഥാപിച്ചത്. ഇതിന്റെ പ്രവൃത്തികൾ എല്ലാം പൂർത്തിയായി.
ദേശീയപാതയിൽ മല്ലൂർ ക്ഷേത്രത്തിന്റെ മതിലിനോട് ചേർത്ത് നിർമിച്ചിട്ടുള്ള വാട്ടർ എ.ടി.എം ദീർഘദൂര വാഹനയാത്രക്കാർക്കും മിനി പമ്പയിലെത്തുന്ന ശബരിമല തീർഥാടകർക്കും ഏറെ ഗുണകരമാകും. വാട്ടർ എ.ടി.എമ്മിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.