എടപ്പാൾ: ടൗണിൽ ഏറ്റവും കൂടുതൽ തിരക്കുള്ള പൊന്നാനി-പട്ടാമ്പി റോഡിൽ വൺവേ സംവിധാനം ഒരുക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ആലോചന. പട്ടാമ്പി റോഡിൽനിന്നും എത്തുന്ന ലൈറ്റ് വെയ്റ്റ് വാഹനങ്ങൾ നേതാജി ബൈപാസ് വഴി തൃശൂർ റോഡിൽ ദാറുൽ ഹിദായ സ്കൂളിന് മുന്നിൽ എത്തിചേരുന്ന വിധം സംവിധാനം ഒരുക്കാനാണ് ആലോചിക്കുന്നത്. അനധികൃത പാർക്കിങ്ങുകൾ നിയന്ത്രിക്കാൻ പാർക്കിങ് ഏരിയകൾ അടയാളപ്പെടുത്തും. ഓട്ടോ പാർക്കിങ്ങുകൾ പുനഃക്രമീകരിക്കും. പട്ടമ്പി, പൊന്നാനി റോഡിൽ ബസ് പാർക്കിങ് രീതിയിലും മാറ്റം വരുത്തും. പൊന്നാനി റോഡിൽ ഫുഡ് പാത്തിൽ കയറ്റിയുള്ള പാർക്കിങ് നിരോധിക്കും. എടപ്പാൾ മേൽപാലത്തിന് താഴെ തൃശൂർ റോഡിലുള്ള ചെടികച്ചവടം നീക്കം ചെയ്യും. പാലത്തിന് താഴെ കുറ്റിപ്പുറം റോഡിൽ ഏർപ്പെടുത്തിയ മാതൃകയിൽ തൃശൂർ റോഡിലും ചങ്ങലയിട്ട് പാർക്കിങ് നിയന്ത്രിക്കും.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന് ശേഷമാണ് കമ്മിറ്റി അംഗങ്ങൾ എടപ്പാൾ ടൗൺ സന്ദർശിച്ച് മാറ്റങ്ങൾ നടത്തേണ്ടത് വിലയിരുത്തിയത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്റെയും ചങ്ങരംകുളം സി.ഐ ബന്നി ജേക്കപ്പിന്റെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്.
യോഗത്തിൽ പി.ഡബ്ല്യൂ.ഡി എൻജിനീയർ, എടപ്പാൾ, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി സംഘടന പ്രതിനിധികൾ, ഓട്ടോ, ടാക്സി, ബസ് പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.